വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് മുഖ്യമന്ത്രി ആര്‍എസ്എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗം: എം വി ഗോവിന്ദന്‍

MV Govindan

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും ഉത്രട്ടാതി വള്ളംകളിയിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചതില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി ആര്‍എസ്എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമെന്ന് എം ഗോവിന്ദന്‍ കുറ്റപ്പെടുത്തി. വന്ദേമാതര വിവാദത്തില്‍ മൗനം തുടരുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രോട്ടോകോള്‍ പാലിക്കണമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അടക്കം ഗവര്‍ണറെ ഉപയോഗിച്ച് സംഘപരിവാര്‍ കാവിവല്‍ക്കരണം നടത്തുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് പുതിയ വിവാദം. ഉപരാഷ്ട്രപതി പങ്കെടുത്ത സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും ഉതൃട്ടാതി വള്ളംകളിയിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചു.വിവാദത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം.

ഉപരാഷ്ട്രപതിയുടെ ചടങ്ങില്‍ നിലപാടിന്റെ പ്രശ്‌നമല്ലെന്നും പ്രോട്ടോകോള്‍ ഉണ്ടെന്നും മന്ത്രി പി സി വിഷ്ണുനാഥ് വിശദീകരിച്ചു. എന്നാല്‍ ദേശീയ ഗീതം പൂര്‍ണമായും ആലപിച്ചതിനെ കുറിച്ച് അറിയില്ലെന്നാണ് മന്ത്രി എ പി അനില്‍കുമാര്‍ വ്യക്തമാക്കുന്നത്.സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചിരുന്നില്ല.

Tags

Share this story