എസ്‌ഐആർ ജോലി സമ്മർദം: കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

ആത്മഹത്യ 1200

കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജ് (44) ആണ് ജീവനൊടുക്കിയത്. എസ്‌ഐആർ ജോലി സമ്മർദം കാരണമാണ് മരിച്ചത് എന്നാണ് ആരോപണം. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ അനീഷിനെ കണ്ടെത്തിയത്.

കഴിഞ്ഞ കുറെയധികം ദിവസങ്ങളായി എസ്‌ഐആർ ഫോമുമായി ബന്ധപ്പെട്ട ജോലി സമ്മർദം ഇയാൾ വീട്ടുകാരുമായി പങ്കുവെച്ചിരുന്നു. രാത്രി കഴിഞ്ഞും അനീഷ് ഫോമുകൾ തിരയുകയായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. എസ്‌ഐആർ ഫോമുകൾ എത്രയും വേഗത്തിൽ ശേഖരിച്ച് സമർപ്പിക്കണമെന്ന മേലുദ്യോഗസ്ഥരുടെ സമ്മർദം ഉണ്ടായിരുന്നു. പയ്യന്നൂരിലുള്ള സ്കൂളിലെ പ്യുണാണ് ജീവനൊടുക്കിയ അനീഷ്. സംഭവത്തില്‍ പെരിങ്ങോം പൊലീസ് അന്വേഷണം ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി.

ഡിസംബർ 4 നകം ഫോം തിരികെ വാങ്ങി നൽകാൻ ആണ് ബിഎൽഒമാർക്ക് നിർദേശം നൽകിയിയിരുന്നത്. എന്നാൽ ഇപ്പോൾ ഇത് വേഗത്തിൽ ആക്കാൻ ആവശ്യപ്പെടുന്നതായി ബി എൽ ഒ മാർ പറയുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Tags

Share this story