ഐസിയു പീഡനക്കേസിലെ അതിജീവിത റോഡില്‍ കുത്തിയിരുന്ന്‌ പ്രതിഷേധിക്കുന്നു

medical college

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കമ്മീഷണര്‍ ഓഫീസിന് മുന്നിലാണ് സമരം. അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ നല്‍കിയ അപേക്ഷയില്‍ മറുപടി വൈകുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം

ആറ് ദിവസമായി പ്രതിഷേധം തുടങ്ങിയിട്ട്. ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതക്കെതിരെ നല്‍കിയ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം. ഇതില്‍ ഉത്തര മേഖല ഐജിയോട് നടപടിയെടുക്കാന്‍ ഡിജിപി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു

സംസ്ഥാന വിവരാവകാശ കമ്മീഷനിലും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. അഞ്ചര മാസമായിട്ടും ഇതില്‍ മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം തെരുവിലേക്ക് മാറ്റിയതെന്ന് അതിജീവിത പറഞ്ഞു
 

Share this story