ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും

sivasankar

ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. വൈദ്യപരിശോധനക്ക് ശേഷമാകും കോടതിയിൽ ഹാജരാക്കുക. ഇന്നലെ രാത്രിയാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. നേരത്തെ സ്വർണക്കടത്ത് കള്ളപ്പണ ഇടപാട്, ഡോളർ കടത്ത് കേസ് എന്നിവയിലും ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. തുടർച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഫ്‌ളാറ്റ് നിർമിക്കുന്നതിനുള്ള കരാർ യൂണിടാകിന് കിട്ടാൻ  കോഴ വാങ്ങിയെന്നാണ് കേസ്. കരാർ ലഭിക്കാൻ 4.48 കോടി രൂപ കോഴയായി നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു.
 

Share this story