നെടുമങ്ങാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറ് പേർ പിടിയിൽ

Police

തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ആനാട് സ്വദേശി രതീഷിനാണ് വെട്ടേറ്റത്. രതീഷിനെ ആക്രമിച്ച ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് രതീഷിന് നേരെ ആക്രമണം നടന്നത്. 

ചുള്ളിമാനൂർ സ്വദേശി വിനീത്, ആനാട് സ്വദേശികളായ മിഥുൻ, അതുൽരാജ്, പനയമുട്ടം സ്വദേശി റിയാസ്, പനവൂർ സ്വദേശികളായ നിസാമുദ്ദീൻ, കിരൺ എന്നിവരാണ് പിടിയിലായത്. ഒരാഴ്ച മുമ്പ് ആനാട് ടർഫിൽ രതീഷും വിനീതും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്. പരുക്കേറ്റ രതീഷ് മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
 

Share this story