പട്‌നയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു; 30 ഓളം പേർക്ക് പരുക്ക്

patna

പട്‌നയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ആറുപേർ മരിച്ചു. ഹോട്ടലിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

പട്‌ന റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. 30 പേർക്ക് തീപിടിത്തത്തിൽ പൊള്ളലേറ്റു. 

ഹോട്ടലിൽ സുരക്ഷാ നിയമങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി സ്ഥലത്തെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. തീ നിയന്ത്രണ വിധേയമാക്കിയതായി പട്‌ന അഗ്നിരക്ഷാ സേനാ ഡയറക്ടർ ജനറൽ ശോഭാ അഹൊകാകർ മാധ്യമങ്ങളോട് പറഞ്ഞു.

Share this story