ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനയ്ക്കരികിലെ സാഹസം: കേസെടുത്ത് പോലീസ്, കുഞ്ഞിന്റെ അച്ഛൻ ഒളിവിൽ
Jan 7, 2026, 15:45 IST
ആറ് മാസം മാത്രമുള്ള കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരിൽ കുഞ്ഞുമായി ആനക്കരികിൽ പാപ്പാൻമാർ സാഹസത്തിന് മുതിർന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. ഹരിപ്പാട് പോലീസാണ് കേസെടുത്തത്.
സംഭവത്തിൽ ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുട്ടിയുടെ അച്ഛൻ കൊട്ടിയം സ്വദേശി അഭിലാഷിനായി തെരച്ചിൽ ഊർജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഹരിപ്പാട് സ്‌കന്ദൻ എന്ന ആനയുടെ പാപ്പാൻ കൂടിയാണ് അഭിലാഷ്. കഴിഞ്ഞ ഓഗസ്റ്റിൽ സ്‌കന്ദന്റെ ആക്രമണത്തിൽ ഒരു പാപ്പാൻ മരിച്ചിരുന്നു. തുടർന്ന് മാസങ്ങളായി ആനയെ തളച്ചിട്ടിരിക്കുകയാണ്. ഇതിനിടെയാണ് കുഞ്ഞുമായുള്ള സാഹസം
