പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാറുകാരിക്ക് നേരെ ആക്രമണം; കഴുത്തിന് പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ
Jun 16, 2026, 18:00 IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രണയം നിരസിച്ച 16കാരിയെ കുത്തിപരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിയായ പെൺകുട്ടിക്കാണ് പരിക്കേറ്റത്. പനവൂർ സ്വദേശിയായ ഫഹദാണ് പ്രതി. ഇയാൾ പെൺകുട്ടിയുടെ കഴുത്തിലാണ് കുത്തിപ്പരിക്കേൽപ്പിച്ചത്.
പ്രണയം നിരസിച്ചതിന്റെ പേരിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വട്ടപ്പാറ പോലീസ് അന്വേഷണം തുടങ്ങി.
