പാലക്കാട് രാമശ്ശേരിയിൽ ക്വാറിയിൽ തലയോട്ടി കണ്ടെത്തി; പോലീസ് പരിശോധന നടത്തുന്നു

police line

പാലക്കാട് രാമശ്ശേരിയിലെ ക്വാറിയിൽ തലയോട്ടി കണ്ടെത്തി. ബുധനാഴ്ച വൈകുന്നേമാണ് ക്വാറിക്ക് സമീപം നാട്ടുകാർ തലയോട്ടി കണ്ടെത്തിയത്. പ്രദേശത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. ഇന്നലെ വൈകിട്ടാണ് തലയോട്ടി കണ്ടതെന്ന് കസബ ഇൻസ്‌പെക്ടർ പറഞ്ഞു

ഇന്നലെ വൈകിട്ട് 7 മണിക്കാണ് തലയോട്ടി കണ്ടെത്തിയ വിവരം ലഭിച്ചതെന്ന് കസബ എസ് ഐ പറഞ്ഞു. ക്വാറിയിലെ കുളത്തിൽ ശരീരവശിഷ്ടങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും എസ് ഐ അറിയിച്ചു. 

കഞ്ചിക്കോട് ഫയർ സ്റ്റേഷനിലെ സ്‌കൂബ ടീമിനെ സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തുകയാണ്. ക്വാറിയിൽ നിന്നും കണ്ടെത്തിയ തലയോട്ടി ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

Share this story