ആശ്വാസമായി നേരിയ കുറവ്; എങ്കിലും സ്വർണവില അരലക്ഷത്തിന് മുകളിൽ തന്നെ

gold

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ചരിത്രത്തിലാദ്യമായി സ്വർണവില ഇന്നലെ അരലക്ഷത്തിന് മുകളിൽ കടന്നിരുന്നു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 50,200 രൂപയായി

ഗ്രാമിന് 25 രൂപ കുറഞ്ഞ് 6275 രൂപയിലാണ് വിൽപ്പന നടക്കുന്നത്. ഇന്നലെ പവന് 50,400 രൂപയായിരുന്നു വില. ഗ്രാമിന് 130 രൂപയാണ് ഇന്നലെ വർധിച്ചത്. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില വർധിക്കാൻ കാരണം

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ എത്തുന്നതാണ് വില ഉയരാൻ കാരണമായത്. ഈ മാസത്തിന്റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു സ്വർണത്തിന്റെ വില
 

Share this story