സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർധനവ്; ഇന്നലെ റിപ്പോർട്ട് ചെയ്തത് 172 കേസുകൾ

covid

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകളിൽ ചെറിയ വർധനവ്. ഇന്നലെ 172 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4.1 ശതമാനമാണ് ടിപിആർ. സംസ്ഥാനത്ത് നിലവിൽ 1026 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കൊവിഡ് സാഹചര്യം വിലയിരുത്താനായി ആരോഗ്യ വകുപ്പിന്റെ കൊവിഡ് അവലോകന യോഗം രാവിലെ 11 മണിക്ക് നടക്കും

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്നലെ 699 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 6599 പേരാണ് ചികിത്സയിൽ കഴിയുന്നത്. കേന്ദ്ര ആരോഗ്യവകുപ്പും കടുത്ത ജാഗ്രതയിലാണ്. കേസുകൾ നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയന്റ് സെക്രട്ടറി അറിയിച്ചു.
 

Share this story