ജർമനിയിൽ നിന്ന് പോസ്റ്റൽമാർഗം ലഹരിക്കടത്ത്; കൊച്ചിയിൽ ഏഴ് പേർ അറസ്റ്റിൽ

Arrest

ജർമനിയിൽ നിന്ന് പോസ്റ്റൽ മാർഗം ലഹരി കടത്തിയ സംഭവത്തിൽ ഏഴ് പേർ കൊച്ചിയിൽ പിടിയിൽ. നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ കൊച്ചി യൂണിറ്റാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 326 എൽ എസ് ഡി സ്റ്റാമ്പും എട്ട് ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. 

ശരത് പാറക്കൽ, ഷാരോൺ, അബിൻ ബാബു, അമ്പാടി, ഷാജി, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏഴ് ദിവസം നീണ്ടുനിന്ന അന്വേഷണത്തിലൊടുവിലാണ് പ്രതികളെ പിടികൂടിയത്.
 

Share this story