കള്ളക്കടൽ പ്രതിഭാസം: തിരുവനന്തപുരത്തും ആലപ്പുഴയിലും കടലാക്രമണം; വീടുകൾ ഒഴിപ്പിച്ചു

wind

കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തിരുവനന്തപുരത്ത് കടലാക്രമണം. ശക്തമായ തിരമാല റോഡിലേക്ക് കയറി. അഞ്ചുതെങ്ങിന് സമീപം പൂത്തുറയിലാണ് കടലാക്രമണമുണ്ടായത്. മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. 

ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിലും ഇന്നലെ രാത്രി കടൽ കയറി. ഇവിടുള്ള കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് അർധരാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
 

Share this story