കരിപ്പൂർ വഴിയുള്ള കള്ളക്കടത്ത്: രണ്ട് സൂപ്രണ്ടുമാരെയടക്കം 9 പേരെ കസ്റ്റംസിൽ നിന്നും പിരിച്ചുവിട്ടു
Sun, 23 Apr 2023

കരിപ്പൂർ വിമാനത്താവളം വഴിയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ കൂട്ട പിരിച്ചുവിടൽ. 2 സൂപ്രണ്ടുമാരെയടക്കം ഒമ്പത് പേരെ പിരിച്ചുവിട്ടു. സൂപ്രണ്ടുമാരായ ആശ എസ്, ഗണപതി പോറ്റി എന്നിവർക്കാണ് ജോലി നഷ്ടമായത്
ഇൻസ്‌പെക്ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, സുധീർ കുമാർ, നരേഷ് ഗുലിയ, മിനി മോൾ എന്നിവർക്കും അശോകൻ, ഫ്രാൻസിസ് എന്നീ എച്ച് എച്ചുമാർക്കും ജോലി നഷ്ടമായി. മറ്റൊരു സൂപ്രണ്ട് സത്യമേന്ദ്ര സിംഗിന്റെ ശമ്പള വർധനവ് തടഞ്ഞു.