എസ് എൻ സി ലാവ്‌ലിൻ കേസ് അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തു

supreme court

എസ് എൻ സി ലാവ്‌ലിൻ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തു. സുപ്രീം കോടതിയിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥ് എന്നിവരുടെ ബെഞ്ചിൽ 112ാം കേസായാണ് ലാവ്‌ലിൻ വീണ്ടും ലിസ്റ്റ് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ രണ്ട് ദിവസം സമാനമായി കേസ് ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും മറ്റ് കേസുകളുടെ വാദം നീണ്ടുപോയതിനാൽ ഇത് പരിഗണിച്ചിരുന്നില്ല. ഇതാകെ 40 തവണയാണ് ലാവ്‌ലിൻ കേസ് സുപ്രീം കോടതിയിൽ മാറ്റിവെക്കപ്പെടുന്നത്

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, മൂൻ ഊർജ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി 2017ൽ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ സിബിഐ ആണ് സുപ്രിം കോടതിയെ സമീപിച്ചത്.
 

Share this story