എസ്എൻഡിപി-എൻഎസ്എസ് ഐക്യം: എല്ലാ സമുദായ വിഭാഗങ്ങളും ഐക്യപ്പെട്ട് പോകണമെന്ന് എംവി ഗോവിന്ദൻ

govindan

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തെ സിപിഎം വ്യക്തിപരമായല്ല കാണുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ സാമുദായിക വിഭാഗങ്ങളും ഐക്യപ്പെട്ട് സാഹോദര്യത്തോടെ മുന്നോട്ടു പോകണമൈന്നും എംവി ഗോവിന്ദൻ പറഞ്ഞു

കേരളം പോലൊരു വൈവിധ്യ സമൂഹിക പശ്ചാത്തലത്തിൽ എല്ലാ സാമുദായിക സംഘടനകളും ഐക്യത്തോടെ മുന്നോട്ടുപോകുന്നത് നല്ലതായിരിക്കും. രാജ്യം അഭിമുഖീകരിക്കുന്ന ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതിനു വേണ്ടിയുള്ള നിരന്തരമായുള്ള ശ്രമത്തിൽ ഇവരുടെ ഐക്യം എങ്ങനെയാണ് രൂപം കൊണ്ട് വരിക എന്നത് ചരിത്രത്തിന്റെ ഭാഗമായി മാത്രമേ മനസിലാക്കാനാകൂ. 

ആത്മീയമായി വിശകലനം ചെയ്യുമ്പോൾ എല്ലാ സാമുദായിക മത വിഭാഗങ്ങളും ഐക്യപ്പെട്ട് സാഹോദര്യത്തോടെ മുന്നോട്ടുപോകുകയാണ് വേണ്ടത്. സംഘർഷാത്മകമായ ഒരു സാഹചര്യമല്ല ഉണ്ടാകേണ്ടത് എന്നാണ് സിപിഎം നോക്കി കാണുന്നത്. ഐക്യമുണ്ടാകുന്നത് നല്ലതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Tags

Share this story