അപ്പോ മക്കളെ, തുടങ്ങുവല്ലേ; വേനലവധിയൊക്കെ കഴിഞ്ഞ് സംസ്ഥാനത്ത് സ്‌കൂളുകൾ ഇന്ന് തുറക്കും

school

രണ്ട് മാസം നീണ്ട വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്ക് എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. എസ്എസ്എൽസി മൂല്യനിർണയത്തിലെ മാറ്റങ്ങളടക്കം ഈ അധ്യായന വർഷം നിരവധി മാറ്റങ്ങളാണ് വിദ്യാർഥികലെ കാത്തിരിക്കുന്നത്

സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. രാവിലെ 9 മണി മുതൽ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കും

9.30ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം അവതരിപ്പിക്കും. തുടർന്നാണ് ഉദ്ഘാടന ചടങ്ങ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ.
 

Share this story