അങ്ങനെ ഒരു വിക്കറ്റ് കൂടി; അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ ട്രോളി മന്ത്രി ശിവൻകുട്ടി

sivan

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന് പിന്നാല കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. അങ്ങനെ ഒരു വിക്കറ്റ് കൂടി......എന്ന് മാത്രമാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. നേരത്തെ ഒന്നാം പിണറായി സർക്കാരിൽ മന്ത്രി ഇ പി ജയരാജൻ രാജിവെച്ചപ്പോൾ വി ടി ബൽറാം ഒരു വിക്കറ്റ് പോയി എന്ന പരിഹാസ പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടിരുന്നു. സമാനമായ പരിഹാസമാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ ബിജെപിയിൽ ചേർന്നതിൽ മന്ത്രി വി ശിവൻകുട്ടി നടത്തുന്നത്

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അനിൽ ആന്റണി ബിജെപി ദേശീയ ആസ്ഥാനത്ത് എത്തി ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽ നിന്നാണ് അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Share this story