ഇ പി ജയരാജനെതിരെ ശോഭാ സുരേന്ദ്രനും കെ സുധാകരനും ഗൂഢാലോചന നടത്തി; പരാതി നൽകി നന്ദകുമാർ

nandakumar

കോൺഗ്രസ് നേതാവ് കെ സുധാകരൻ, ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ എന്നിവർക്കെതിരെ ഗൂഢാലോചന കുറ്റത്തിന് പോലീസിൽ പരാതി നൽകിയെന്ന് വിവാദ ദല്ലാൾ നന്ദകുമാർ. ഡിജിപിക്കും പാലാരിവട്ടം പോലീസിനും നൽകിയ പരാതിയിൽ ഇരുവരും ഇപി ജയരാജനെതിരെ ഗൂഢാലോചന നടത്തിയെന്ന് നന്ദകുമാർ പറയുന്നു

ഇ പി ജയരാജനും ഇവർക്കെതിരെ കേസ് കൊടുക്കും. തന്റെ നമ്പർ ബ്ലോക്ക് ചെയ്യാൻ പാർട്ടി ജയരാജനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ഇനി അദ്ദേഹവുമായി ആശയവിനിമയം നടത്തില്ല. ജാവേദ്കറുമായി ഇ പി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ശോഭാ സുരേന്ദ്രൻ പങ്കാളിയാട്ടില്ല. ഇ പി രാമനിലയത്തിൽ വെച്ച് ജാവേദ്കറെ കണ്ടെന്നും ഡൽഹി സന്ദർശിച്ചെന്നും ശോഭ പറയുന്നത് സുധാകരനുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണ്

ബിജെപിയിൽ നിന്ന് നേരിടുന്ന അവഗണനയിൽ നിന്ന് പുറത്തു കടക്കാനുള്ള ശ്രമമാണ് ശോഭാ സുരേന്ദ്രന്റേത്. രാമനിലയത്തിൽ വെച്ച് ജാവേദ്കറുമായി കൂടിക്കാഴ്ച നടത്തിയത് താനാമ്. 73കാരനായ ഇപി ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും നന്ദകുമാർ പറഞ്ഞു.
 

Share this story