ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി സ്ത്രീ സുരക്ഷയില്ലെന്ന് ചിലർ പ്രചാരണം നടത്തുന്നു: മുഖ്യമന്ത്രി

Pinarayi

ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ചിലർ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്കെതിരായ പ്രശ്‌നം പരിഹരിക്കാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാലിത് പ്രയോജനപ്പെടുത്താൻ പലരും തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം കെ കെ രമയുടെ പരാതിയിൽ പോലും കേസെടുക്കാതെയാണ് മുഖ്യമന്ത്രി സ്ത്രീ സുരക്ഷയെ കുറിച്ച് വാചാലനാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. സ്ത്രീ സുരക്ഷയുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ജീവിക്കാൻ കൊള്ളില്ലാത്ത സ്ഥലമാണിത്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഈ തിരുവനന്തപുരത്ത് ഒരു സ്ത്രീ പ്രഖ്യാപിച്ചിരിക്കുകയാണ് ഞാൻ നാട് വിടാൻ പോകുകയാണെന്ന്, എന്നും സതീശൻ പറഞ്ഞു.
 

Share this story