ചില ന്യായാധിപൻമാർ പീലാത്തോസിനെ പോലെ പ്രീതി നേടാൻ ശ്രമിക്കുന്നു: കർദിനാൾ ആലഞ്ചേരി

alanchery

ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപൻമാർ ശ്രമിക്കുന്നതായി ദുഃഖവെള്ളി സന്ദേശത്തിൽ ആലഞ്ചേരി പറഞ്ഞു. മാധ്യമ പ്രീതിക്കോ ജനപ്രീതിക്കോ ആകാം അന്യായ വിധികൾ. അല്ലെങ്കിൽ ജുഡീഷ്യൽ ആക്ടിവിസമാകാം

ജുഡീഷ്യൽ ആക്ടിവിസം അരുതെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. പിലാത്തോസിന് വിധികൾ എഴുതി നൽകിയത് ജനങ്ങളോ സീസറോ ആകാം. ഇതുപോലെ ഇന്നത്തെ ന്യായാധിപൻമാർക്ക് വിധികൾ എഴുതി നൽകുന്നുവെന്നും കർദിനാൾ ആലഞ്ചേരി പറഞ്ഞു.
 

Share this story