വോട്ടു കുറഞ്ഞതിന് പിന്നിൽ ചില നേതാക്കൾക്ക് പങ്കുണ്ട്, തോൽപ്പിക്കാൻ ശ്രമിച്ചു: ശശി തരൂർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി നിയുക്ത എം പി ശശി തരൂർ. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്നാണ് പരാതി. കോൺഗ്രസ് നേതൃത്വത്തിനെതിരെ തരൂർ ഹൈക്കമാൻഡിന് പരാതി നൽകി.

അട്ടിമറി ശ്രമം അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഡിസിസി അധ്യക്ഷൻ പാലോട് രവിക്ക് എതിരെയും പരാതിയിൽ പരാമർശമുണ്ട്. പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ല. ആത്മാർത്ഥമായ പ്രവർത്തനം ഉണ്ടായിട്ടില്ലെന്നും തരൂർ പറയുന്നു

തനിക്ക് വോട്ട് കുറഞ്ഞതിന് പിന്നിൽ ചില നേതാക്കൾക്ക് പങ്കുണ്ടെന്നും തരൂരിന്റെ പരാതിയിൽ ആരോപിക്കുന്നു. 16,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശശി തരൂർ തിരുവനന്തപുരത്ത് വിജയിച്ചത്. 

Share this story