ഇടുക്കിയിൽ അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ മകൻ കുഴഞ്ഞുവീണ് മരിച്ചു
Oct 23, 2025, 15:06 IST
ഇടുക്കിയിൽ അമ്മയുടെ മരണാനന്തര കർമം ചെയ്യുന്നതിനിടെ മകൻ കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി വെള്ളിയാമറ്റം മേത്തൊട്ടി ഇയ്യാത്ത് ലാലി എന്ന ഷിനോബാണ്(43) മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഷിനോബിന്റെ അമ്മ ഇന്ദിര(73) മരിച്ചത്. അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ ഷിനോബ് കുഴഞ്ഞു വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ഷിനോബിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. പരേതനായ തങ്കപ്പനാണ് ഷിനോബിന്റെ പിതാവ്. രജനി, സജിനി, ഷിനി എന്നിവർ സഹോദരങ്ങളാണ്.
