കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങി

shanmukhan

എറണാകുളം തൃപ്പുണിത്തുറ ഏരൂരിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ കുടുംബ സമേതം മുങ്ങി. കിടപ്പുരോഗിയായ ഷൺമുഖനെ ഉപേക്ഷിച്ചാണ് മകൻ അജിത്തും കുടുംബവും മുങ്ങിയത്. രണ്ട് ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ ഷൺമുഖൻ അവശനിലയിലായിരുന്നു

വാടക വീടിന്റെ ഉടമസ്ഥനാണ് നിലവിൽ ഷൺമുഖന് ഭക്ഷണവും വെള്ളവും നൽകുന്നത്. രണ്ട് ദിവസമായി ആരെയും കാണാത്തതിനെ തുടർന്ന് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അജിത്ത് പിതാവിനെ ഉപേക്ഷിച്ച് കുടുംബസമേതം മുങ്ങിയ വിവരം അറിയുന്നത്

ഷൺമുഖന് മൂന്ന് മക്കളാണുള്ളത്. വിവരം അറിഞ്ഞ് പാലിയേറ്റീവ് പ്രവർത്തകരും പോലീസും സ്ഥലത്തെത്തി
 

Share this story