സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിൽ; സ്വകാര്യ സന്ദർശനമെന്ന് വിവരം

sonia rahul

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ 10നു കരിപ്പൂർ വിമാനത്താവളത്തിലിറങ്ങുന്ന ഇരുവരും ഹെലികോപ്്റ്റർ മാർഗം വയനാട്ടിലെത്തും. 

അതേ സമയം കാലാവസ്ഥ പ്രതികൂലമാണെങ്കിൽ റോഡ് മാർഗമാകും ഇരുവരും വയനാട്ടിലെത്തുക നിലവിൽ ഇന്നു പൊതുപരിപാടിയൊന്നും തീരുമാനിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുണ്ട്

ഇരുവരും സ്വകാര്യ സന്ദർശനത്തിനാണ് വരുന്നതെന്നാണ് കോൺഗ്രസ് അറിയിക്കുന്നത്. സോണിയയുടേത് സ്വകാര്യ സന്ദർശനമാണെങ്കിലും നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും.
 

Tags

Share this story