വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റ് നിരക്കിലും സമയക്രമത്തിലും ഉടൻ തീരുമാനം; ചെയർ കാറിന് 900 രൂപയെന്ന് സൂചന
Apr 18, 2023, 08:44 IST

വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റ് നിരക്കിൽ ഉടൻ തീരുമാനമുണ്ടാകും. ചെയർ കാറിന് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 900 രൂപയും എക്‌സിക്യൂട്ടീവ് ചെയർ കാറിന് 2000 രൂപയുമായിരിക്കും നിരക്കെന്നാണ് സൂചന. ട്രയൽ റൺ വിജയകരമായി പൂർത്തിയായ പശ്ചാത്തലത്തിൽ റൂട്ട് സംബന്ധിച്ച് റെയിൽവേ ബോർഡ് അന്തിമ തീരുമാനമെടുക്കും
നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെയാകും സർവീസ്. സമയക്രമം സംബന്ധിച്ചും ഉടൻ തീരുമാനമുണ്ടാകും. ഇന്നലെയാണ് വന്ദേഭാരത് ട്രയൽ റൺ നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 12.20ന് കണ്ണൂരിലെത്തി. എട്ട് സ്റ്റോപ്പുകളാണ് വന്ദേഭാരതിനുള്ളത്. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യും.