സൂരജ് സന്തോഷ് രാജി നൽകിയിട്ടില്ല; ഇനിയും പരിപാടിയുടെ ഭാഗമാകുമെന്ന് ഗായക സംഘടന

sooraj

ഗായകൻ സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്ന് ഗായകരുടെ സംഘടനയായ സമം. വികാരത്തിന്റെ പുറത്ത് പറഞ്ഞതാണെന്നും സംഘടനക്ക് രാഷ്ട്രീയപരമായ ചായ്‌വില്ലെന്നും സമം അറിയിച്ചു. കെ എസ് ചിത്രയെയും സൂരജ് സന്തോഷിനെയും പിന്തുണച്ചിട്ടില്ല. സൂരജ് സന്തോഷും ഇനിയുള്ള പരിപാടിയുടെ ഭാഗമായിരിക്കും. സൂരജ് സന്തോഷിനെ മാറ്റി നിർത്തില്ലെന്നും സമം അറിയിച്ചു

തനിക്കെതിരായ സൈബർ ആക്രമണത്തിൽ സംഘടന പിന്തുണച്ചില്ലെന്ന് ആരോപിച്ച് സൂരജ് സന്തോഷ് രാജിവെച്ചതായി നേരത്തെ വാർത്തകൾ വന്നിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കെ എസ് ചിത്ര പങ്കുവെച്ച വീഡിയോ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ചിത്രക്കെതിരെ രൂക്ഷ വിമർശനവുമായി സൂരജ് രംഗത്തുവരികയും പിന്നാലെ സൂരജ് സന്തോഷിനെതിരെ സൈബർ ആക്രമണം നടക്കുകയുമായിരുന്നു.
 

Share this story