സൗമിനി ജെയ്നെതിരായ ഫേസ്ബുക്ക് പോസ്റ്റ് മുക്കി ഹൈബി ഈഡൻ എം പി
Oct 30, 2019, 17:37 IST
കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയ്നെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഹൈബി ഈഡൻ എം പി പിൻവലിച്ചു. പേരെടുത്തു പറയാതെയായിരുന്നു സൗമിനിക്കെതിരായ ഹൈബിയുടെ പരാമർശം. പോസ്റ്റ് വാർത്തയായതോടെയാണ് പോസ്റ്റ് എം പി മുക്കിയത്.
ഇത് കോൺഗ്രസാണ്, പഴയ എസ് എഫ് ഐക്കാരിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം പഠിക്കാൻ ഒമ്പത് വർഷം മതിയാകില്ല. ഫാസിസം എസ് എഫ് ഐയിലെ നടക്കു എന്നായിരുന്നു ഹൈബിയുടെ പോസ്റ്റ്. മേയർ സ്ഥാനത്ത് നിന്ന് സൗമിനിയെ നീക്കാൻ കോൺഗ്രസിനുള്ളിലെ പലപല ഗ്രൂപ്പുകൾ ശക്തമായ നീക്കങ്ങൾ നടത്തിയിരുന്നു
എറണാകുളത്ത് ടി ജെ വിനോദിന് ഭൂരിപക്ഷം കുറഞ്ഞതിന് പിന്നാലെയാണ് ഹൈബി സൗമിനി ജെയ്നെതിരായ ആക്രമണം ശക്തമാക്കിയത്. കോർപറേഷൻ ഭരണ പ്രവർത്തനങ്ങൾക്കെതിരെ എം പി പരസ്യമായി തന്നെ രംഗത്തുവന്നിരുന്നു.