ഇടിമുഴക്കം പോലെ ശബ്ദവും കുലുക്കവും, വീടുകൾക്ക് വിള്ളൽ; മലപ്പുറത്ത് ഭൂചലനം
Dec 24, 2025, 08:38 IST
മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ. ഇന്നലെ രാത്രി 11.20ഓടെയാണ് വലിയ ശബ്ദവും സെക്കൻഡുകൾ നീണ്ടുനിന്ന കുലുക്കവും അനുഭവപ്പെട്ടത്. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്.
സോഷ്യൽ മീഡിയയിൽ ഭൂമി കുലുക്കത്തെ കുറിച്ചുള്ള പോസ്റ്റുകളും നിരവധി പേർ പങ്കുവെക്കുന്നുണ്ട്. എന്നാൽ ഭൂചലനം തന്നെയായിരുന്നോ എന്നതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
കോട്ടയ്ക്കൽ നഗരസഭയിലും ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, ചെനയ്ക്കൽ, സ്വഗതമാട്, ചീനംപുത്തൂർ, അമ്പലവട്ടം, കൊഴൂർ, ചെറുശോല, കൂരിയാട്, മറ്റത്തൂർ, കൊളത്തുപറമ്പ്, ചോലക്കുണ്ട്, പുത്തൂർ, തുടങ്ങിയ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വീടുകൾക്ക് വിള്ളൽ വീണതായും നാട്ടുകാർ പറയുന്നു.
