15ലക്ഷം രൂപക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് ഈടാക്കിയത് അരക്കോടി പലിശ, ജപ്തിക്കിടെ ഷീബ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

Kerala

ഇടുക്കിയിൽ ജപ്തി നടപടിയേ തുടർന്ന് പെട്രോൾ ഒഴിച്ച് മരണപ്പെട്ട ഷീബയുടെ ലോണിന്റെ വിശദാംശങ്ങൾ വരുമ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതികൂട്ടിൽ. 63 ലക്ഷം രൂപയ്ക്കായിരുന്നു ജപ്തി. എന്നാൽ ലോൺ തുക 25 ലക്ഷം മാത്രം ആയിരുന്നു. ഇത് 10 ലക്ഷവും പലിശയും തിരിച്ചടച്ച് 15 ലക്ഷം രൂപയേ 2018ൽ വരെ ഉണ്ടായിരുന്നുള്ളു. തുടർന്ന്, പലിശയും കൂട്ടുപലിശയും കൂട്ടി 15 ലക്ഷം രൂപ 63 ലക്ഷം ആകുകയായിരുന്നു.

25 ലക്ഷം ലോണിനു 55 ലക്ഷം രൂപയോളം പലിശ തന്നെ ബാങ്ക് വസൂലാക്കി. ആത്മഹത്യ ചെയ്ത ഷീബയുടെ പേരിൽ ആയിരുന്നു വീടും മറ്റും. എന്നാൽ ലോൺ ഉണ്ടായിരുന്നത് മറ്റൊരാളുടെ പേരിലും ആയിരുന്നു. ഈ കേസ് നിലനിൽക്കെയാണ്‌ മരിച്ച ഷീബയുടെ വീട് ജപ്തി ചെയ്യാൻ എത്തിയതും ഉദ്യോഗസ്ഥർക്ക് മുന്നിൽ വയ്ച്ച് തന്നെ ഷീബ തീപിടിച്ച് മരിച്ചതും.

Share this story