സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ ഇന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് പരിശോധന

ganesh

ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്‌പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജുവിന് ഇതിനായുള്ള ചുമതല നൽകി. ജീവനക്കാർ ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു

സ്വകാര്യ ബസുകളിലെ ജീവനക്കാർ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് തീരുമാനം. കാരുണ്യയാത്രയുടെ പേരിൽ പണം പിരിച്ച് ഡ്രൈവർ എംഡിഎംഎ വാങ്ങിയെന്ന സന്ദേശം ഇന്നലെ പുറത്തുവന്നിരുന്നു. ആലുവയിലെ ചങ്ക്‌സ് ഡ്രൈവേഴ്‌സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് സന്ദേശം വന്നത്

ഇത് വാർത്തയായതോടെയാണ് മന്ത്രിയുടെ ഇടപെടൽ. വാട്‌സാപ്പ് സന്ദേശം കൃത്യമായി പരിശോധിക്കും. സ്വകാര്യ ബസ് ജീവനക്കാർ ലഹരി ഉപയോഗിച്ചോ, ഉണ്ടെങ്കിൽ എവിടെ നിന്ന് തുടങ്ങി എല്ലാ കാര്യങ്ങളും അന്വേഷിക്കും. എക്‌സൈസിനെ കൂടി ഉൾപ്പെടുത്തിയാകും പരിശോധനയെന്നും മന്ത്രി പറഞ്ഞു.
 

Tags

Share this story