മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു
Dec 7, 2025, 12:42 IST
മുംബൈ: ക്രിസ്മസ് അവധിക്കാല യാത്രാത്തിരക്ക് കുറയ്ക്കാന്‍ മുംബൈയില്‍ നിന്ന് മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് റെയില്‍വേ പ്രതിവാര പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. കുര്‍ള ലോക്മാന്യ തിലക്-മംഗളൂരു ജങ്ഷന്‍ (01185) വണ്ടി എല്ലാ ചൊവ്വാഴ്ചയും ലോകമാന്യതിലക് ടെര്‍മിനസില്‍നിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് ബുധനാഴ്ച മംഗളൂരുവിലെത്തും.
ഈ വണ്ടി മംഗളൂരു ജങ്ഷനില്‍നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6.50-ന് മുംബൈയിലെത്തും. ഡിസംബര്‍ 16 മുതല്‍ ജനുവരി ആറുവരെയാണ് ഓടുക.
എല്‍ടിടിയില്‍ നിന്ന് 18 മുതല്‍ വ്യാഴാഴ്ച വൈകിട്ട് 4ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി 11.30ന് തിരുവനന്തപുരം നോര്‍ത്തിലെത്തും. ജനുവരി 8 വരെ വ്യാഴാഴ്ചകളില്‍ സര്‍വീസ് നടത്തും.
