ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി കെ മുരളീധരൻ

കെ മുരളീധരൻ

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സയ്ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് മന്ത്രി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഉത്തരവില്‍ ഉള്ളത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഗവണ്‍മെന്റ് ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കണം എന്നാണ് നിര്‍ദേശം.

മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ തുടങ്ങി പ്രധാന ആശുപത്രികളില്‍ വാര്‍ഡുകള്‍ ഒരുക്കണം. പ്രത്യേക വാര്‍ഡുകള്‍ സജീകരിക്കാന്‍ ആയില്ലെങ്കില്‍ ബെഡുകളും മുറികളും ഒരുക്കണം എന്നും നിര്‍ദേശമുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സ്വകാര്യത/ സുരക്ഷിതത്വം എന്നിവ ഉറപ്പാക്കണം. കിടത്തി ചികിത്സകള്‍ക്കും മറ്റുചികിത്സകള്‍ക്കുമായി പ്രത്യേക പ്രോട്ടോകോള്‍ തയ്യാറാക്കണം എന്നും മന്ത്രി നിര്‍ദേശം നല്‍കി. അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

Tags

Share this story