മോഷ്ടിച്ച ബൈക്കിൽ അതിവേഗ പാച്ചിൽ; 2 പേർക്ക് ദാരുണാന്ത്യം

accident

ആലപ്പുഴ: മോഷ്ടിച്ച ബൈക്കിൽ പായുന്നതിനിടെ മൂന്നു യുവാക്കളിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. അപകടം നടന്നത് ഇന്ന് പുലർച്ചയോടെയാണ്. 

പുലർച്ചെ 3:30 ന് ആലപ്പുഴ നഗരത്തിന് വടക്കുഭാഗത്ത് കൈചൂണ്ടി ജംക്‌ഷനിലാണ് സംഭവം.  മരിച്ചവർ മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശികളാണ് എന്നാണ് റിപ്പോർട്ട്. സംഘത്തിലുണ്ടായിരുന്ന മൂന്നാമനെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

യുവാക്കൾ മോഷ്ടിച്ചത് അമ്പനാകുളങ്ങര സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥന്റെ പൂട്ടിവച്ചിരുന്ന ബൈക്കാണ്. മോഷണ ശേഷം അതിവേഗത്തിൽ പാഞ്ഞ ബൈക്ക് കൈചൂണ്ടി ജംക്‌ഷന്റെ തെക്കുഭാഗത്ത് ‌വച്ച് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം സംഭവിച്ചത്. തലയിടിച്ചു വീണ രണ്ട് യുവാക്കൾ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 

മരിച്ചത് മണ്ണഞ്ചേരി സബീൽ മൻസിൽ കണ്ടത്തിൽ സുധീറിന്റെ മകൻ സബീൽ, മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറെവീട്ടിൽ റഷീദിന്റെ മകൻ റിൻഷാദ് എന്നിവരാണ്.  അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത് മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകൻ ഷിജാസാണ്.

Tags

Share this story