പുനർ വിവാഹം നടത്താൻ മന്ത്രവാദം; 17 പവൻ സ്വർണവും എട്ട് ലക്ഷം രൂപയും തട്ടിയെടുത്ത യുവാവ് പിടിയിൽ
Mon, 6 Mar 2023

മന്ത്രവാദം നടത്തിയ സ്വർണാഭരണം ധരിച്ചാൽ പുനർവിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടിയ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ പാവറട്ടി സ്വദേശി ഷാഹുൽ ഹമീദാണ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്. പച്ചാളത്ത് താമസിച്ചിരുന്ന യുവതിയിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. 17 പവൻ സ്വർണവും എട്ട് ലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് പരാതി
യുവതിയുമായി പരിചയം സ്ഥാപിച്ച ഇയാൾ പൂജ നടത്തിയ സ്വർണം ധരിച്ചാൽ പുനർവിവാഹം നടക്കുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാന പരാതിയുണ്ടെന്ന് പോലീസ് പറയുന്നു.