പിജെ കുര്യനോട് സംസാരിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങൾ; ചെന്നിത്തലയുമായും സംസാരിച്ചു: രാഹുൽ മാങ്കൂട്ടത്തിൽ
Jan 3, 2026, 11:57 IST
പിജെ കുര്യനുമായി സംസാരിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങളെ കുറിച്ചെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പെരുന്നയിൽ വെച്ച് രമേശ് ചെന്നിത്തലയുമായും സംസാരിച്ചിരുന്നു. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ആരോടും സംസാരിച്ചിട്ടില്ല
പിജെ കുര്യനുമായി ഭിന്നതയില്ല. ചെവിയിൽ പറഞ്ഞത് കുശലാന്വേഷണമാണ്. താൻ പറഞ്ഞതിനെ വളച്ചൊടിച്ച് വാർത്തയായി വന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി സംബന്ധിച്ച് ആർക്കും അഭിപ്രായം പറയാം. സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഇപ്പോൾ അഭിപ്രായം പറയാൻ താൻ ആളല്ല
മത്സരിക്കുമോ എന്ന ചോദ്യത്തിന് രാഹുൽ മാങ്കൂട്ടത്തിൽ കൃത്യമായ ഉത്തരം നൽകിയില്ല. രമേശ് ചെന്നിത്തലുമായി പെരുന്നയിൽ ഇന്നലെ പലതവണ സംസാരിച്ചെന്നും രാഹുൽ പറഞ്ഞു.
