കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസ്: പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്നു

swap

ഏറെ വിവാദം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്നു. ഇന്ന് രാവിലെ മണർകാട്ടെ വീട്ടിലെത്തിയാണ് ഭർത്താവ് ആക്രമണം നടത്തിയത്. ഇതിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലിൽ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായത്

ഭർത്താവ് തന്നെ മറ്റൊരാൾക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. സമൂഹ മാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന വൻ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിന് പിന്നാലെ വന്നത്. നിരവധി പേർ ലൈംഗിക ചൂഷണത്തിനും പ്രകൃതിവിരുദ്ധ വേഴ്ചക്കും ഇരയാക്കപ്പെട്ടിരുന്നു. കപ്പിൾ മീറ്റ് അപ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്.
 

Share this story