കള്ളപ്രചാരണം നടത്തുന്നു: പ്രധാനമന്ത്രി നടത്തിയത് വസ്തുതാവിരുദ്ധമായ പ്രസ്താവനയെന്ന് എംവി ഗോവിന്ദൻ

govindan

പ്രധാനമന്ത്രി കള്ളപ്രചാരണം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രധാനമന്ത്രി നടത്തിയത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ്. കേരളം വികസനത്തിൽ പിന്നോട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ നിതി ആയോഗിന്റെ കണക്കനുസരിച്ച് കേരളം എല്ലാ സൂചികകളിലും മുന്നിലാണ്. ഇത് മനസിലാക്കാതെ കേന്ദ്രവിഹിതം വെട്ടുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


പെൻഷനുമായി ബന്ധപ്പെട്ട ബിജെപിയുടെ അവകാശവാദം പൊളിഞ്ഞു. കേന്ദ്ര സർക്കാർ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് ചെറിയ തുക നൽകുന്നത്. ക്ഷേമ പെൻഷൻ വിതരണത്തിനും കേന്ദ്രം നൽകുന്നത് തുച്ഛമായ തുകയാണ്. ആർഎസ്എസിന്റെ വ്യജ പ്രചാരണം പ്രധാനമന്ത്രി ആവർത്തിക്കുന്നു.

കോടിക്കണക്കിനാളുകളുടെ തൊഴിൽ കേന്ദ്ര സർക്കാർ നഷ്ടപ്പെടുത്തുകയാണ്. ഹിന്ദുത്വം പറഞ്ഞ് നടക്കുന്നവർക്ക് എങ്ങനെ ന്യൂനപക്ഷത്തെ കൂടെ നിർത്താനാകും. ക്രിസ്ത്യാനികൾ ആഭ്യന്തര ശത്രുക്കളാണെന്ന് പറഞ്ഞവരാണ് ആർ എസ് എസ് എന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Share this story