നിയമലംഘനം നടന്നത് നാസറിന്റെ അറിവോടെയെന്ന് സ്രാങ്ക് ദിനേശൻ; ബോട്ടിലെ മൂന്ന് സഹായികൾ കൂടി അറസ്റ്റിൽ
May 11, 2023, 08:34 IST

താനൂർ ബോട്ട് അപകടത്തിൽ വെളിപ്പെടുത്തലുമായി ബോട്ടിന്റെ ഡ്രൈവർ ദിനേശൻ. ഉടമ നാസറിന്റെ അറിവോടെയാണ് നിയമലംഘനങ്ങൾ നടത്തിയതെന്ന് ദിനേശൻ മൊഴി നൽകി. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയിരുന്നതായും ദിനേശൻ പറഞ്ഞു.
ബോട്ടിലെ സഹായികളായ മൂന്ന് പേരെ കൂടി ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പു, ബിലാൽ, അനിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബോട്ടുടമ നാസറിനെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സർവീസ് നടത്താൻ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച സഹായങ്ങളെ കുറിച്ച് കൂടുതലറിയാൻ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്.