സിപിഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോൺഗ്രസിൽ ചേരും; വിഡി സതീശനുമായി കൂടിക്കാഴ്ച

sreenadevi

സിപിഐ വിട്ട പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോൺഗ്രസിൽ ചേരും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ശ്രീനാദേവിയെ കോൺഗ്രസിലേക്ക് സ്വീകരിക്കും. രാവിലെ തിരുവനന്തപുരത്ത് വിഡി സതീശനുമായി ശ്രീനാദേവി കുഞ്ഞമ്മ കൂടിക്കാഴ്ച നടത്തും

വൈകിട്ട് ഡിസിസി ഓഫീസിൽ വെച്ചായിരിക്കും പാർട്ടി അംഗത്വം സ്വീകരിക്കുക. സിപിഐ സ്ഥാനാർഥിയായി മത്സരിച്ച പള്ളിക്കൽ ഡിവിഷൽ തന്നെ ശ്രീനാദേവിക്ക് കോൺഗ്രസ് നൽകിയേക്കുമെന്നാണ് സൂചന. സിപിഐ വിട്ടതായും പാർട്ടിയുടെയും എഐവൈഎഫിന്റെയും എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായും നവംബർ 3നാണ് ശ്രീനാദേവി അറിയിച്ചത്

രാഹുൽ മാങ്കൂട്ടത്തിലിനുമായി ബന്ധപ്പെട്ട ശ്രീനാദേവിയുടെ പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഈ വിഷയത്തിൽ സിപിഐ ശ്രീനാദേവിയെ തള്ളിപ്പറഞ്ഞിരുന്നു. പിന്നാലെയാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച ശേഷം ഇവർ സിപിഐ വിട്ടത്.
 

Tags

Share this story