ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന പ്രതി ഷെഫീഖ് പിടിയിൽ

sreenivasan

ബിജെപി നേതാവായിരുന്ന ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലപ്പുറം സ്വദേശി ഷെഫീഖാണ് പിടിയിലായത്. പോപുലർ ഫ്രണ്ട് മുൻ നേതാവായ ഷഫീഖിനെ കൊല്ലത്ത് നിന്നാണ് എൻ.ഐ.എ പിടികൂടിയത്. കേസിലെ 65-ാം പ്രതിയാണ് ഷെഫീഖ്. പി.എഫ്.ഐയുടെ ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്നു ഷഫീഖ് എന്നാണ് എൻ.ഐ.എ പറയുന്നത്.

കേസിലെ ഒന്നാം പ്രതിയായ കെ.സി അഷ്റഫിനെ കൃത്യത്തിനായി നിയോഗിച്ചത് ഷഫീഖ് ആണെന്നും എൻ.ഐ.എ പറയുന്നു. കഴിഞ്ഞ ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികൾ വെട്ടിക്കൊലപ്പെടുത്തുന്നത്.

മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ
 

Share this story