നെടുമ്പാശ്ശേരിയിൽ 60 ലക്ഷം രൂപയുടെ സ്വർണവുമായി ശ്രീലങ്കൻ ദമ്പതികൾ പിടിയിൽ

nedumbassery

അറുപത് ലക്ഷം രൂപയുടെ സ്വർണവുമായി ശ്രീലങ്കൻ ദമ്പതിമാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. ശ്രീലങ്കൻ പൗരൻമാരായ മുഹമ്മദ് സുബൈർ, ഭാര്യ ജാനിഫർ എന്നിവരാണ് പിടിയിലായത്. 1202 ഗ്രാം സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കൊളംബോയിൽ നിന്നുള്ള വിമാനത്തിലാണ് ദമ്പതിമാർ വിമാനത്താവളത്തിലെത്തിയത്

പരിശോധനയിൽ സ്വർണമിശ്രിതം ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് വീതം ക്യാപ്‌സ്യൂളുകളാണ് ഇരുവരും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത്.
 

Share this story