എസ് എസ് എൽ സി പരീക്ഷക്ക് ഇന്ന് തുടക്കം; പരീക്ഷയെഴുതുന്നത് 4.19 ലക്ഷം കുട്ടികൾ

Exam

സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷക്ക് ഇന്ന് തുടക്കം. ഈ മാസം 29 വരെയാണ് പരീക്ഷ. 4,19,362 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷ. ഏപ്രിൽ 3 മുതൽ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം ആരംഭിക്കും. മെയ് രണ്ടാം വാരം പരീക്ഷാഫലം പ്രഖ്യാപിക്കും

ഇത്തവണ ഫോക്കസ് ഏരിയ ഇല്ലാതെ പൂർണ പാഠ ഭാഗങ്ങളിൽ നിന്നുമാകും ചോദ്യങ്ങളുണ്ടാകുക. ഹയർ സെക്കൻഡറി പരീക്ഷക്ക് നാളെ തുടക്കമാകും. 30ന് പരീക്ഷ അവസാനിക്കും. 2021ലും 2022ലും കൊവിഡ് ഭീതിക്കിടെയാണ് പരീക്ഷ നടന്നത്. ഇതിനാൽ തന്നെ ഫോക്കസ് ഏരിയ വെച്ചായിരുന്നു പരീക്ഷ നടന്നിരുന്നത്.
 

Share this story