എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20ന്; ഹയർ സെക്കൻഡറി മെയ് 25ന്
May 15, 2023, 17:15 IST

എസ് എസ് എൽ സി പരീക്ഷാ ഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 25നും പ്രഖ്യാപിക്കും. 96 പുതിയ സ്‌കൂൾ കെട്ടിടങ്ങൾ മെയ് 23ന് ഉദ്ഘാടനം ചെയ്യും. സ്‌കൂളിലെ ലഹരിവിരുദ്ധ പ്രവർത്തനത്തിന് പോലീസ്, എക്‌സൈസ് സഹായം തേടുമെന്നും മന്ത്രി അറിയിച്ചു. ഗ്രീൻ ക്യാമ്പസ്, ക്ലീൻ ക്യാമ്പസ് എന്നതാണ് പുതിയ അധ്യയന വർഷത്തെ മുദ്രവാക്യമെന്നും മന്ത്രി പറഞ്ഞു