എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം ഉച്ചയ്ക്ക് മൂന്ന് മണിക്ക്
Fri, 19 May 2023

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. നേരത്തെ മെയ് 20ന് ഫലപ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഒരു ദിവസം മുമ്പ് തന്നെ പരീക്ഷാ ഫലം വരികയാണ്.
രണ്ട് വർഷത്തിന് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. 4,19,363 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. മാർച്ച് 9ന് ആരംഭിച്ച പരീക്ഷ മാർച്ച് 29നാണ് അവസാനിച്ചത്. 99.26 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം.