എസ്എസ്എൽസി പരീക്ഷക്ക് നാളെ തുടക്കം; ഇത്തവണ ഫോക്കസ് ഏരിയ ഇല്ല

exam

എസ് എസ് എൽ സി പരീക്ഷക്ക് നാളെ തുടക്കം. 4,19,362 വിദ്യാർഥികളാണ് സംസ്ഥാനത്ത് ഇത്തവണ എസ് എസ് എൽ സി പരീക്ഷയെഴുതുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂർണമായ പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യമുണ്ടാകും. വേനൽച്ചൂട് കണക്കിലെടുത്ത് പരീക്ഷകൾ രാവിലെ 9.30 മുതലാണ്

2021, 22 വർഷങ്ങളിൽ ചോയ്‌സ് അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങൾ. ഇത്തവണ അതുമാറി പഴയ പോലെ പാഠഭാഗങ്ങൾ മുഴുവൻ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. 29 വരെയാണ് പരീക്ഷയുള്ളത്. ഏപ്രിൽ 3 മുതൽ മൂല്യനിർണയം ആരംഭിക്കും. മെയ് രണ്ടാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി പരീക്ഷകൾ മറ്റന്നാൾ ആരംഭിക്കും.
 

Share this story