എസ്എസ്എല്‍സി ഐടി പ്രാക്റ്റിക്കല്‍ പരീക്ഷ നാളെ മുതൽ

തിരുവനന്തപുരം: ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എഴുതുന്ന എസ്എസ്എല്‍സി ഐടി പ്രാക്റ്റിക്കല്‍ പരീക്ഷ ഇന്ന് തുടങ്ങും. ഐടി ഒരു പ്രത്യേക വിഷയമായി എല്ലാ കുട്ടികളും പഠിക്കുന്നതും പ്രായോഗിക പരീക്ഷ എഴുതുന്നതും സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കേരളത്തില്‍ മാത്രമാണ്. ഇപ്രാവശ്യത്തെ ഐടിപരീക്ഷയുടെ പ്രത്യേകത സിഡി ഈ സമ്പ്രദായത്തില്‍ നിന്നും പൂര്‍ണമായും ഒഴിവായി എന്നതുകൂടിയാണ്.

എസ്എസ്എല്‍സിക്ക് 2004-05 മുതലാണ് ഐടി പ്രായോഗിക പരീക്ഷ തുടങ്ങിയത്. അടുത്ത വര്‍ഷം പ്രത്യേകം എഴുത്തു പരീക്ഷയും തുടങ്ങി. ആദ്യ കാലങ്ങളില്‍ പരീക്ഷാഭവന്‍ സോഫ്‍റ്റ്‍വെയര്‍ പ്രത്യേകം സിഡികളിലാക്കി ജില്ലാ വിദ്യാഭ്യാസ ഓഫിസുകൾ വഴി സ്കൂളുകളിലെത്തിക്കുകയായിരുന്നു. ഇത് 2021-ന് ശേഷം പൂര്‍ണമായും ഒഴിവാക്കി ഓണ്‍ലൈനിലാക്കി.

നിലവില്‍ പരീക്ഷാ സോഫ്‍റ്റ്‍ വെയര്‍ സ്കൂളുകള്‍ക്ക് ഡൗണ്‍‍ലോഡ് ചെയ്യാം. കഴിഞ്ഞ വര്‍ഷം വരെ സ്കൂളുകള്‍ പരീക്ഷാ വിവരങ്ങൾ അടങ്ങിയ സിഡി അതത് വിദ്യാഭ്യാസ ഓഫീസുകളില്‍ നല്‍കേണ്ടി വന്നത് ഈ വര്‍ഷം പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു.

Share this story