എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് പ്രഖ്യാപിക്കും; ഹയർ സെക്കൻഡറി ഫലം മെയ് 9ന്

sivankutty

എസ് എസ് എൽ സി പരീക്ഷാ ഫലം മെയ് 8ന് പ്രഖ്യാപിക്കും. 70 ക്യാമ്പുകളിലായി നടന്ന മൂല്യനിർണയത്തിന്റെ ടാബുലേഷനും ഗ്രേസ് മാർക്കും അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മെയ് 9ന് പ്രസിദ്ധീകരിക്കും. ഏപ്രിൽ 3 മുതൽ 20 വരെയാണ് എസ് എസ് എൽ സി മൂല്യനിർണയം നടന്നത്. 24 വരെ ഹയർ സെക്കൻഡറി മൂല്യനിർണയവും നടന്നു

പരീക്ഷാ നടപടികൾ പരാതിരഹിതമായി നടത്താൻ കഴിഞ്ഞതായി മന്ത്രി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എഐ അധ്യാപക പരിശീലനത്തിന് കേരളത്തിൽ തുടക്കമായെന്നും മന്ത്രി പറഞ്ഞു.
 

Share this story