മാർക്കറ്റിൽ കത്തിക്കുത്ത് നടത്തി ആശുപത്രിയിലേക്ക് ഓടിക്കയറി; ഇവിടെ വെച്ചും ആക്രമണം, ഒടുവിൽ പിടിയിൽ

farook

കാസർകോട് മാർക്കറ്റിൽ വെച്ച് ഒരാളെ കുത്തിയ ശേഷം പ്രതി ഓടിക്കയറിയത് ജനറൽ ആശുപത്രിയിലേക്ക്. ആശുപത്രിയിലെത്തിയ ഇയാൾ ഇവിടെ വെച്ചും കുത്തേറ്റയാൾക്ക് നേരെ ആക്രമണം നടത്തി. ഒടുവിൽ പ്രതി പൊവ്വൽ സ്വദേശി ഫറൂഖിനെ(30) പോലീസ് എത്തി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
 

Share this story