സംസ്ഥാന ബജറ്റ് ഇന്ന്; നികുതി വർധനവിന് സാധ്യത, ലക്ഷ്യം 15,000 കോടിയുടെ വരുമാന വർധനവ്

balagopal

സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ 9 മണിക്ക് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. 15,000 കോടിയുടെ വരുമാന വർധനവാണ് ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വിവിധ ഫീസുകളിലും പിഴകളിലും വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ഭൂമിയുടെ രജിസ്‌ട്രേഷൻ ഫീസ് ഉയർത്തിയേക്കും. 

ജി.എസ്.ടിയിലൂടെ ഇന്ത്യയിൽ നികുതി ഏകീകരണം വന്നതിന് ശേഷം, സംസ്ഥാന ധനമന്ത്രിമാർക്ക് വലിയ സ്വാതന്ത്ര്യം ബജറ്റിലില്ലെന്ന് ധനമന്ത്രി പറഞ്ഞു. നികുതിയേതര വിഭാഗങ്ങളിൽ അൽപം പരിഷ്‌കാരങ്ങൾ വരുത്തി വരുമാനം കൂട്ടാനും, പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ വഴി കൂടുതൽ നികുതി പിരിച്ചെടുക്കാനുമാണ് ലക്ഷ്യമിടുന്നത്.

വ്യവസായ, അടിസ്ഥാനസൗകര്യ, വിദ്യാഭ്യാസ, സേവന മേഖലകളിൽ ജനക്ഷേമത്തിന് പുതിയ പദ്ധതികളുമുണ്ടാവുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവില പരിഷ്‌കരണം, രജിസ്‌ട്രേഷൻ നിരക്ക് വർധന, കെട്ടിട നികുതി, ഭൂനികുതി പരിഷ്‌കരണം, ക്ഷേമപെൻഷനുകളിൽ നൂറ് രൂപയുടെ വർധന, പെൻഷൻ കുടിശിക വിതരണം, ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക തീർക്കൽ, വന്യജീവി പ്രശ്‌നം പരിഹരിക്കാൻ കൂടുതൽ തുക വകയിരുത്തൽ തുടങ്ങിയവയും പ്രതീക്ഷിക്കുന്നുണ്ട്.

Share this story